Tuesday, September 17, 2013

സുഹൃത്തിനു വേണ്ടി

ഇന്നത്തെ അത്രതന്നെ ഫുട്ബോളിനോട് അവനു വലിയ ഇഷ്ടം ഉണ്ടായിരുന്നില്ല അന്ന്ഇന്ന് ഫുട്ബോൾ കളി എന്ന് പറഞ്ഞാൽ അവനു ജീവനാണ്. ഫുട്ബോൾ കളിയെ ഇത്ര സ്നേഹിക്കാൻ അവനൊരു കാരണം ഉണ്ട്. അവന്റെ ആദ്യ പ്രണയം  തുടങ്ങിയത് ഒരു ഫുട്ബോൾ കളി നടക്കുന്ന കാലത്താണ്.  

അന്നൊക്കെ ഗ്രൌണ്ടിലേക്ക് കളിക്കാൻ പോകുന്ന സമയമായാൽ മനസ്സിന് വല്ലാത്തൊരു സന്തോഷമായിരുന്നത്രേഫുട്ബോൾ കളിക്കാനുള്ള ആഗ്രഹം കൊണ്ടൊന്നും അല്ലഗ്രൌണ്ടിലേക്ക് പോകുന്ന വഴിയിലാണ് അവളുടെ വീട്.  രണ്ടുപേരും പരസ്പരം ഒന്ന് നോക്കുംഅവനെ കാണാൻ വേണ്ടി അവളും എന്നും വീടിന്റെ ഉമ്മരപടിയിൽ വന്നു നില്ക്കുമായിരുന്നത്രേ.  ഒരു നോട്ടത്തിലൂടെ ആയിരുന്നു   രണ്ടു വർഷത്തോളം അവരുടെ പ്രണയം.

രണ്ടു വർഷത്തിനു ശേഷം അവളുടെ വീടിനടുത്തുള്ള അവളുടെ കൂട്ടുകാരിയുടെ  കല്യാണം ഉറപ്പിച്ചുകല്യാണ തലേന്നു എന്തായാലും തന്റെ മനസ്സിലുള്ളത് അവളോട്തുറന്നു പറയാൻ അവൻ തീരുമാനിച്ചു. അവളെ തനിച്ചൊന്നു കിട്ടാൻ വേണ്ടി അവസരവും കാത്ത് അവൻ വീടിനു ചുറ്റും കുറെ നടന്നു. ഒടുവിൽ അവൾ കല്യാണ വീട്ടിൽ നിന്നും തനിയെ അവളുടെ വീട്ടിലേക്ക് തിരിച്ചു നടക്കുന്ന വഴിയിൽ വെച്ച് അവർ കണ്ടു മുട്ടി. ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ രണ്ടു പേരും പരസ്പരം നോക്കി നിന്നു. ഒടുവിൽ ദൈര്യം സംഭരിച്ച് രണ്ടു വര്ഷത്തോളം മനസ്സിൽ സൂക്ഷിച്ച തൻറെ പ്രണയം അവളോട്പറയാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും ആരോ വരുന്ന കാലൊച്ച കേൾക്കുന്നു. ഇരുട്ടിൽ ആളെ വെക്തമായി കാണുന്നില്ല.  അവൾ പെട്ടന്ന് തിരിഞ്ഞോടി അവളുടെ വീട്ടിലേക്ക് കയറി. തന്റെ സ്നേഹം തുറന്നു പറയാൻ പറ്റാത്ത സങ്കടത്തിൽ അവനും ഇരുട്ടിൽ നടന്നകന്നു.

സംഭവത്തിനു ശേഷം അവളുടെ ഒരു വിവരവും അവനു അറിയാൻ കഴിഞ്ഞില്ല.  കുറച്ചു മാസങ്ങള്ക്ക് ശേഷം അവൻ ജോലി അന്വേഷിച്ചു വിദേശത്തേക്ക് പോയി. വിദേശത്തുള്ള സമയത്ത് അവളുടെ വിവാഹം കഴിഞ്ഞു എന്ന് ആരോ അവനോട് പറഞ്ഞു.

പിന്നീട്  അവർ തമ്മിൽ കാണുന്നത് കുറെ വർഷങ്ങൾക്ക് ശേഷം അവൻ ഒരിക്കൽ അവധിക്ക് നാട്ടിൽ വന്ന സമയത്താണ്. അവിടെ വെച്ച് അവൾ പറഞ്ഞപ്പോൾ ആണ് അവൻ അറിയുന്നത്, അന്ന് രാത്രി പിന്നിൽ നിന്നും നടന്നു വന്നത് അവളുടെ അച്ഛൻ ആയിരുന്നെന്നും  പിന്നീട് അരിക്കലും അവളെ വീട്ടിൽ നിന്നും പുറത്തു വിട്ടില്ലെന്നും ദൃതി പിടിച്ച് അവളുടെ കല്യാണം നടത്തുകയായിരുന്നു എന്നും.


മനസ്സിൽ സങ്കടവും കുറ്റബോതവും കാരണം എന്ത് പറയണം എന്നറിയാതെ അയാൾ തിരിഞ്ഞു നടക്കുമ്പോൾ, നിറഞ്ഞ മിഴികളോടെ അവൾ അവനെ തന്നെ നോക്കി നിന്നു.

No comments:

Post a Comment