Saturday, September 21, 2013

കടൽ യാത്ര

ഒരിക്കൽ എന്റെ കൂട്ടുകാരുമൊത്ത് ഒരു സൗദി പൌരന്റെ സ്പീഡ് ബോട്ടിൽ നടുക്കടലിൽ മീൻ പിടിക്കാൻ പോയി.  


അന്നാണ് കടൽ എന്താണെന്ന് ശരിക്കും മനസ്സിലാകുന്നത്‌ . നടുക്കടലിൽ എത്തിയപ്പോൾ ഇരിക്കുന്നിടതുനിന്നും എഴുനേറ്റ് ചുറ്റും ഒന്ന് നോക്കി, എവിടെ നോക്കിയാലും വെള്ളംമാത്രം .  ഇച്ചിരി പേടി തോന്നിയെങ്കിലും ദൈര്യം കൈവിടാതെ മിണ്ടാതെ  അവിടെത്തന്നെ  ഇരിന്നു.  അകതൊട്ട് പോകും തോറും, എൻറെ കൂട്ടുകാരിൽ ചിലർക്ക് ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. ഒരാൾ നേരത്തെ ചർദ്ദി  തുടങ്ങിയിരുന്നു.  ചർദ്ദിക്കുന്നുടെങ്കിലും അയാള്ക്കയിരുന്നു കടലിൽ പോകാൻ കൂടുതൽ താല്പര്യംകുറച്ചു കഴിഞ്ഞപ്പോള്കടലിനോട് പൊരുത്തപെട്ടിട്ടെന്തോ എല്ലാവരും ആരോഗ്യം വീണ്ടെടുത്തു.  ഞങ്ങളുടെ കൂടെ മീൻ പിടിക്കാൻ വന്ന ആള്ക്കും സൗദി പൗരനും ഒരു കുഴപ്പവുമില്ല

ഈ സമയമെല്ലാം സൗദി ബോട്ട് സ്പീഡിൽ ആഴകടലിലേക്ക് പായിച്ച്കൊണ്ടേ ഇരിന്നു .  

കുറച്ചു ദൂരം പോയപ്പോൾ ബോട്ട് ഒരു സ്ഥലത്ത് നിർത്തി സൗദി പൌരൻ പറഞ്ഞു ഇവിടെ മീൻ പിടിക്കാമെന്ന്.  എല്ലാവരും ചൂണ്ടയിടാൻ തുടങ്ങി, ഒരു ചൂണ്ട എന്റെ കയ്യിലും തന്നു. ഒരു സത്യം അന്ന് ഞങ്ങൾക്ക് കുറെ മീന്കിട്ടിയിരുന്നു. അഹങ്കാരത്തോടെ പറയട്ടെ ഞാനും പിടിച്ചു ഒരു മീനിനെ.  



പിടിച്ച മീനിനെ പൊരിക്കാൻ പോയതും അത് വായിൽ വെക്കാൻ പറ്റാത്ത രീതിയിൽ കരിച്ചതും എല്ലാം അതിനു ശേഷമുള്ള കാര്യങ്ങൾ. ഓർക്കുമ്പോൾ ഇന്നും ചിരിവരും.

കടലിനോടുള്ള പ്രേമം അന്ന് തുടങ്ങിയതാ, പിന്നെ ഞാൻ നിർത്തിയിട്ടില്ല, സമയം കിടുപോഴെല്ലാം കടലിൽ പോകാറുണ്ട് .  ഒരു ചെറിയ കുട്ടിയെ പോലെ കടലിലേക്കും നോക്കി പകചിരിന്നിട്ടുണ്ട്.  

കടലിലേക്ക് വെറുതെ നോക്കി ഇരിക്കാൻ തന്നെ എന്ത് രസാ...എവിടെ നോക്കിയാലും വെള്ളം മാത്രം. ദൂരെ നോക്കിയാൽ  ആകാശം കടലിൽ മുട്ടിയിട്ടുണ്ടോ എന്ന് തോന്നാം. എന്നാ അവിടെ ചെന്ന് ആകാശത്തെ ഒന്ന് തൊടാം എന്ന് വിജാരിചാലോ അതും നടക്കില്ല.  ആകെക്കൂടി നമുക്ക് എത്തും പിടിയും കിട്ടാത്ത കാര്യങ്ങൾ പടച്ചോൻ ഒരു സംഭവം തന്നെ അല്ലെ ?



Tuesday, September 17, 2013

സുഹൃത്തിനു വേണ്ടി

ഇന്നത്തെ അത്രതന്നെ ഫുട്ബോളിനോട് അവനു വലിയ ഇഷ്ടം ഉണ്ടായിരുന്നില്ല അന്ന്ഇന്ന് ഫുട്ബോൾ കളി എന്ന് പറഞ്ഞാൽ അവനു ജീവനാണ്. ഫുട്ബോൾ കളിയെ ഇത്ര സ്നേഹിക്കാൻ അവനൊരു കാരണം ഉണ്ട്. അവന്റെ ആദ്യ പ്രണയം  തുടങ്ങിയത് ഒരു ഫുട്ബോൾ കളി നടക്കുന്ന കാലത്താണ്.  

അന്നൊക്കെ ഗ്രൌണ്ടിലേക്ക് കളിക്കാൻ പോകുന്ന സമയമായാൽ മനസ്സിന് വല്ലാത്തൊരു സന്തോഷമായിരുന്നത്രേഫുട്ബോൾ കളിക്കാനുള്ള ആഗ്രഹം കൊണ്ടൊന്നും അല്ലഗ്രൌണ്ടിലേക്ക് പോകുന്ന വഴിയിലാണ് അവളുടെ വീട്.  രണ്ടുപേരും പരസ്പരം ഒന്ന് നോക്കുംഅവനെ കാണാൻ വേണ്ടി അവളും എന്നും വീടിന്റെ ഉമ്മരപടിയിൽ വന്നു നില്ക്കുമായിരുന്നത്രേ.  ഒരു നോട്ടത്തിലൂടെ ആയിരുന്നു   രണ്ടു വർഷത്തോളം അവരുടെ പ്രണയം.

രണ്ടു വർഷത്തിനു ശേഷം അവളുടെ വീടിനടുത്തുള്ള അവളുടെ കൂട്ടുകാരിയുടെ  കല്യാണം ഉറപ്പിച്ചുകല്യാണ തലേന്നു എന്തായാലും തന്റെ മനസ്സിലുള്ളത് അവളോട്തുറന്നു പറയാൻ അവൻ തീരുമാനിച്ചു. അവളെ തനിച്ചൊന്നു കിട്ടാൻ വേണ്ടി അവസരവും കാത്ത് അവൻ വീടിനു ചുറ്റും കുറെ നടന്നു. ഒടുവിൽ അവൾ കല്യാണ വീട്ടിൽ നിന്നും തനിയെ അവളുടെ വീട്ടിലേക്ക് തിരിച്ചു നടക്കുന്ന വഴിയിൽ വെച്ച് അവർ കണ്ടു മുട്ടി. ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ രണ്ടു പേരും പരസ്പരം നോക്കി നിന്നു. ഒടുവിൽ ദൈര്യം സംഭരിച്ച് രണ്ടു വര്ഷത്തോളം മനസ്സിൽ സൂക്ഷിച്ച തൻറെ പ്രണയം അവളോട്പറയാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും ആരോ വരുന്ന കാലൊച്ച കേൾക്കുന്നു. ഇരുട്ടിൽ ആളെ വെക്തമായി കാണുന്നില്ല.  അവൾ പെട്ടന്ന് തിരിഞ്ഞോടി അവളുടെ വീട്ടിലേക്ക് കയറി. തന്റെ സ്നേഹം തുറന്നു പറയാൻ പറ്റാത്ത സങ്കടത്തിൽ അവനും ഇരുട്ടിൽ നടന്നകന്നു.

സംഭവത്തിനു ശേഷം അവളുടെ ഒരു വിവരവും അവനു അറിയാൻ കഴിഞ്ഞില്ല.  കുറച്ചു മാസങ്ങള്ക്ക് ശേഷം അവൻ ജോലി അന്വേഷിച്ചു വിദേശത്തേക്ക് പോയി. വിദേശത്തുള്ള സമയത്ത് അവളുടെ വിവാഹം കഴിഞ്ഞു എന്ന് ആരോ അവനോട് പറഞ്ഞു.

പിന്നീട്  അവർ തമ്മിൽ കാണുന്നത് കുറെ വർഷങ്ങൾക്ക് ശേഷം അവൻ ഒരിക്കൽ അവധിക്ക് നാട്ടിൽ വന്ന സമയത്താണ്. അവിടെ വെച്ച് അവൾ പറഞ്ഞപ്പോൾ ആണ് അവൻ അറിയുന്നത്, അന്ന് രാത്രി പിന്നിൽ നിന്നും നടന്നു വന്നത് അവളുടെ അച്ഛൻ ആയിരുന്നെന്നും  പിന്നീട് അരിക്കലും അവളെ വീട്ടിൽ നിന്നും പുറത്തു വിട്ടില്ലെന്നും ദൃതി പിടിച്ച് അവളുടെ കല്യാണം നടത്തുകയായിരുന്നു എന്നും.


മനസ്സിൽ സങ്കടവും കുറ്റബോതവും കാരണം എന്ത് പറയണം എന്നറിയാതെ അയാൾ തിരിഞ്ഞു നടക്കുമ്പോൾ, നിറഞ്ഞ മിഴികളോടെ അവൾ അവനെ തന്നെ നോക്കി നിന്നു.

Wednesday, September 11, 2013

ചരിത്രം ഉറങ്ങുന്ന മദായിൻ സ്വാലിഹ്

2008- യുനെസ്കോ ലോകപൈതൃകപട്ടികയിൽ സ്ഥാനം നേടിയ സൗദി അറേബ്യയിലെ അൽ ഉലയിൽ മരുഭൂമിയിലെ കൂറ്റൻ പാറകളാണ് മദായിൻ സ്വാലിഹ്. സൗദി അറേബ്യയിൽ ലോകപൈതൃക പട്ടികയിൽ സ്ഥാനം നേടുന്ന പ്രഥമസ്ഥലമാണ് മദായിൻ സ്വാലിഹ്. കാനഡയിൽ നടന്ന ലോക ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്

മദീനയിൽ നിന്ന് 300 കിലോമീറ്റർ വടക്ക് അൽ ഉല നഗറിൽ നിന്ന് 22 കിലോമീറ്റർ ദൂരത്താണ് മദായിൽ സ്വാലിഹിന്റെ സ്ഥാനം. പതിമൂന്നര കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് ചെറുതും വലുതുമായ 132 പാറകൾ തുരന്നുണ്ടാക്കിയിരിക്കുന്നു. പ്രവേശന ഭാഗത്തായുള്ള കൂറ്റൻ ശവക്കല്ലറകൾ ക്രിസ്തുവിന് മുമ്പ് ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചവയാണ്. കല്ലറകളും ഇവിടുത്തെ കിണറുകളും നബ്തികളുടെ വാസ്തു, ശിൽപ നിർമ്മാണ നൈപുണ്യം വ്യക്തമാക്കുന്നു. നബ്തിയൻ സംസ്ക്കാരത്തിന് മുമ്പുള്ള 50 ലിഖിതങ്ങളും ചിത്രകലകളും ഇവിടെ ദൃശ്യമാണ്

http://www.madainsaleh.net/HOME.php

ചെയ്ത യാത്രകളിൽ ഇഷ്ട പെട്ട ഒന്ന് തന്നെയായിരുന്നു ഇത്. വിജനമായ റോഡ്‌. കൂടതൽ വാഹനങ്ങൾ ഇല്ലഇരു വശവും മരുഭൂമി മാത്രം. ഇടക്കിടക്ക് മരുഭൂമിയിലെ മരുപ്പച്ച കാണാം. മദീനയിൽനിന്നും മദായിൻ സ്വാലിഹിലെക്കു പോകുന്ന വഴിയിൽ ആകെ നമുക്ക് കാണാൻ കഴിയുക സൗദി അരാംകോയുടെ ഒരു പ്ലാൻറ്, പ്ലാൻറ് കഴിഞ്ഞ് കുറച്ച് ദൂരെ ഒരു ചെക്ക്പോസ്റ്റും. ഇരു വശത്തെയും വരണ്ട കാഴ്ചകളും കണ്ട് മണിക്കൂറുകളോളം ഉള്ള യാത്ര.







അവിടെ പോയപ്പോൾ അതിനടുത്തുള്ള ഒരു കൃഷി സ്ഥലം സന്ദർശിക്കുകയുണ്ടായി. അവിടെവെച്ച് പട്ടാംബിക്കടുത്തുള്ള കൊടുമുണ്ട എന്ന സ്ഥലത്തുള്ള ഒരാളെ പരിജയപെട്ടു .അയാളുടെ പേര് ഞാൻ പറയുന്നില്ല. എക്കര്കനക്കിനു സ്ഥലത്ത് ഈന്ത മരങ്ങളും ഓറഞ്ച് മരങ്ങളും, എനിക്ക് പേരറിയാത്ത വേറെ പല മരങ്ങളും നിറഞ്ഞു നില്ക്കുന്നു. കൂട്ടത്തിൽ ഒരു ഭാഗത്ത്ആടിനെയും ഇയാൾ വളർത്തുന്നു. ഇത്രയും വലിയ കൃഷിസ്ഥലം സൌദിയിൽ ഞങ്ങൾ ആദ്യമായി കാണുകയായിരുന്നു. വളരെ സന്തോഷതോടുകൂടിയാണ് അയാള് ഞങ്ങളെ സ്വീകരിച്ചത്. ഇയാൾ ഒറ്റക്കാണ് കൃഷിസ്ഥലമെല്ലാം നോക്കി നടത്തുന്നത്. ഇയാൾക്ക് തോട്ടത്തിന് പുറത്തേക്കു എന്തെങ്കിലും സാദനങ്ങൾ വാങ്ങിക്കാൻ പോകാൻ ഇയാൾക്ക് ഒരു മോട്ടോർ സൈക്കിൾ ഉണ്ട്.







ഏറ്റവും കൌതുകം തോന്നിയത് കുഴൽ കിണറിൽ നിന്നും വെള്ളം അടിക്കുന്നത് കണ്ടപ്പോഴാണ്. നമ്മുടെ പഴയ നെല്ലു കുത്ത് യന്ത്രം പെട്രോളിൽ ഉപയോഗിക്കുന്നപോലെ. വളരെ ആനന്ദത്തോടെ പുലർച്ച മുതൽ വൈകുവോളം അയാളുടെ ജോലി ചെയ്യുന്നു, അവിടെ തന്നെ തനിയെ കിടന്നുറങ്ങുന്നു. പരിഭവങ്ങളും പരാതികളും ഒന്നും ആരോടും ഇയാൾ പറയുന്നില്ല



മദായിൻ സ്വാലിഹ് പരിതിയിലേക്ക് കയറിയ ഉടനെ തന്നെ പഴയ റയിലിന്റെ ഓർമ്മക്കായി ഒരു റെയിൽവേ സ്റ്റേഷനും ഒരു തീവണ്ടിയും പുതുതായി നിർമിച്ചിട്ടുണ്ട്.  






റെയിൽവേ സ്റ്റേഷൻ കടന്ന് ചെന്നാൽ ഥമൂദ് ഗോത്രം താമസിച്ചിരുന്ന ഭാഗത്തേക്കാണ് നമ്മൾ ചെല്ലുന്നത്. കിലോമീറ്റർ കണക്കിന് സ്ഥലം
ഥമൂദ് ഗോത്രത്തെ പറ്റി ഖുറാനിൽ പറയുന്നത് "ഥമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരനായ സാലിഹിനെയും നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു നിങ്ങൾ ദൈവത്തെ ആരാധിക്കുക. അവനല്ലാതെ നിങ്ങൾക്ക് യാതൊരു ആരാധ്യനുമില്ല.അവൻ നിങ്ങളെ ഭൂമിയിൽ നിന്ന് സൃഷ്ടിച്ച് വളർത്തുകയും ഭൂമിയിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ അവനോട് പാപമോചനം തേടുകയും ഖേദിച്ച് മടങ്ങുകയും ചെയ്യുക.തീർച്ചയായും നിന്റെ രക്ഷിതാവ് സമീപസ്ഥനും പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനുമാകുന്നു. അവർ പർവ്വതങ്ങളിൽ പാറ വെട്ടിത്തുരന്ന് വീടുകളുണ്ടാക്കി നിർഭരായി കഴിഞ്ഞു കൂടുകയായിരിന്നു"


































മുഹമ്മദ് നബി () തബൂക്കിലേക്ക് സഹാബാക്കളുമായി യാത്ര ചെയ്തപ്പോൾ പ്രദേശത്തു കൂടിയാണ് കടന്നു പോയത്. അല്ലാഹുവിന്റെ ശിക്ഷ ബാധിച്ച സ്ഥലമാണിതെന്ന് പ്രവാചകൻ അവരെ ഓർമ്മപെടുത്തുകയുണ്ടായി.

ഒൻപത് റൗഡിസംഘങ്ങൾ നാട്ടിലുണ്ടായിരിന്നു. ബഹുദൈവാരധനയും അക്രമവും കൊള്ളയും ധിക്കാരവും വ്യാപകമാക്കിയിരിന്നു അവർ. അസാധരണരൂപത്തിൽ ഒരു ഒട്ടകം സൃഷ്ടിക്കപ്പെടുകയും ഒട്ടകം അവർക്കിടയിലൂടെ നടക്കുകയും ചെയ്തു. അതിനെ ഉപദ്രവിക്കരുതെന്ന് അല്ലാഹു അവരോട് കല്പിച്ചു. അവർ ദൈവത്തെ വെല്ലുവിളിച്ചു കൊണ്ട് ഒട്ടകത്തെ കശാപ്പ് ചെയ്തു. പുലർച്ചെ ദൈവിക ശിക്ഷ അവരെ പിടികൂടുക തന്നെ ചെയ്തു. അവരുപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റും അൽ-ഉലാ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. അക്രമം പ്രവർത്തിച്ചവരെ ഗോര ശബ്ദം പിടികൂടി അങ്ങനെ പ്രഭാതത്തിൽ വീടുകളിൽ അവർ കമിഴ്ന്ന് വീണ അവസ്ഥയിലായിരിന്നു. ദക്ഷിണ സിനായിൽ സ്വാലിഹ് നബിയുടെ ഖബർ സ്ഥിതി ചെയ്യുന്നു.

ചരിത്രം ഉറങ്ങുന്ന മണ്ണ്, ഇസ്ലാം ചരിത്രത്തിൽ പ്രധാന പെട്ട ഒരു സംഭവം നടന്ന സ്ഥലം എന്നീ നിലക്കെല്ലാം ചരിത്ര വിദ്യാർഥികൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലംകൂടാതെ യാത്രയെ സ്നേഹിക്കുന്നവർക്ക് ഒരു നീണ്ട യാത്ര പോകാൻ പറ്റിയ സ്ഥലം.

Al Ula ARAC Resort മുൻകൂട്ടി ബുക്ക്‌ ചെയ്യാൻ നിങ്ങൾക്ക് Mr. Ahmed Salah 0568565391 എന്ന ആളെ വിളിക്കാം.  മദായിൻ സ്വാലിഹ് ലേക്ക് കയറാനുള്ള പാസ്സ് ഇയാൾ നിങ്ങൾക്ക് ഫ്രീ ആയി ഉണ്ടാക്കി തരുന്നതാണ്.