Saturday, September 7, 2013

പാവങ്ങളുടെ ഊട്ടി

കേരളത്തിലെ പാലക്കാട് ജില്ലാ‍ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴയുടെയും ചാലക്കുടിപ്പുഴയുടെയും പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി. തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. പാ‍വപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. ധാരാളം ചോലക്കാടുകളും പുൽമേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്രനിരപ്പിൽനിന്ന് 1585.08 മീറ്റർ ഉയരത്തിലാണ്. ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ് (കടപ്പാട് വികിപീഡിയ)

നെല്ലി ദേവതയുടെ ഊര്‌ എന്നാണ്‌ നെല്ലിയാമ്പതിയുടെ അർത്ഥം.കേരളത്തിലെ ആദിമനിവാസികൾ തങ്ങളുടെ ദൈവങ്ങൾ മലകളിലും മരങ്ങളിലും വസിക്കുന്നുവെന്ന് സങ്കല്പിച്ചിരുന്നവരാണ്‌. ഇതിൽ തന്നെ കാർഷിക വൃത്തിയിലേർപ്പെട്ടിരുന്നവർ അമ്മദൈവങ്ങളെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. ഇത്തരത്തിൽ നെല്ലിമരത്തിൽ ആസ്ഥാനമാക്കിയ ദേവതയുടെ പേരിൽ നിന്നാണ്‌ നെല്ലിയാമ്പതിയുടെ സ്ഥലനാമോല്പ്പത്തി. (പതി എന്നാൽ ഊര്‌ എന്നർത്ഥം) (കടപ്പാട് വികിപീഡിയ)

രണ്ട് പ്രാവശ്യമാണ് ഞാൻ പാവങ്ങളുടെ ഊട്ടി എന്നറിയപെടുന്ന നെല്ലിയാമ്പതിയിലേക്ക് പോയത്. ഒരിക്കൽ കൂട്ടുകാരുടെകൂടെയും മറ്റൊരിക്കൽ കുടുമ്പതോടോപ്പവും.

രണ്ട്  പ്രാവശ്യവും ചെർപ്പുളശ്ശേരി - വരോട് - കുഴൽമണ്ണ - നെന്മാറ വഴിയാണ് പോയത്.  പോകുന്ന വഴിയിലെല്ലാം പാലക്കാട് ജില്ലയുടെ തനതായ സൌന്ദര്യം കാണാം.  റോഡിൻറെ ഇരു വശങ്ങളിലും പരന്ന് കിടക്കുന്ന നെൽപ്പാടങ്ങൾ.  കേരളത്തിൽ മറ്റെവിടെയും ഇത്രയും നെൽപ്പാടങ്ങൾ ഒരുമിച്ച്കാ ണാൻ കഴിയില്ല എന്ന് തോന്നുന്നു.




കുറച്ചു ദൂരം പോയപ്പോൾ കണ്ട കഴ്ച ഞങ്ങളെ അത്ഭുതപെടുത്തി.  കാള വണ്ടിയിൽ സാധനങ്ങളുമായി ഒരാൾ പോകുന്നു. ഒരു വേള തമിഴ് നാട്ടിലെത്തിയോ എന്ന് പോലും തോന്നി. കാള വണ്ടികണ്ടപ്പോൾ എന്റെ ചെറുപ്പ കാലമാണ് ഓർമ്മ വന്നത്. എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടിൽ ഇതുപോലെ ഒരു കാള വണ്ടി ഉണ്ടായിരുന്നതിന്റെ ചെറിയ ഒരു ഓർമ മനസ്സിലേക്ക് ഓടിയെത്തി. കാള വണ്ടിക്കാരനോട് കുറച്ചു ഫോട്ടോ എടുക്കാൻ വേണ്ടി നിരത്താൻ പറഞ്ഞു.






ഞങ്ങളുടെ വണ്ടി വീണ്ടും മുന്നോട്ട് നീങ്ങികൊണ്ടിരുന്നു.  ഇതിനിടയിൽ ഉച്ചക്കുള്ള ഭക്ഷണം ഞങ്ങൾ നെല്ലിയാംപതിയിലെ ഒരു ഹോട്ടലിൽ വിളിച്ച് ഉറപ്പിച്ചു.  വണ്ടി ഏകദേശം പത്ത് കിലോ മീറ്റർ പോയപ്പോൾ ഒരാൾ കൊയ്ത്ത് മെഷീൻ ഉപയോഗിച്ച് കൊയ്യുന്നു.  ഞാൻ ആദ്യമായിട്ടായിരുന്നു കൊയ്ത്ത് മെഷീൻ കാണുന്നത്. അതുകൊണ്ട് തന്നെ വളരെ കൌതുകത്തോടെ കുറെ നേരം ഞാൻ നോക്കി നിന്നു.







ഈ കാഴ്ചയെല്ലാം കണ്ട് നമ്മൾ നേരെ ചെന്നെത്തുന്നത് പോത്തുണ്ടി ഡാമിലേക്ക് കയറുന്ന വഴിയാണ്.  ഡാമിലേക്ക് കയറുന്ന ഭാഗം നല്ലൊരു കാഴ്ചയാണ് നമ്മുടെ കണ്ണിന് സമ്മാനിക്കുന്നത്.


ഡാമിന്റെ മുകളിൽ വണ്ടി നിരത്തി. അവിടെ ഒരു ഐസ് ക്രീം കടയുണ്ട്. എല്ലാവരും കടയിൽ കയറിയ സമയത്ത് ഞാൻ കുറച്ച് ഫോട്ടോസ് എടുത്തു.





ഡാം കഴിഞ്ഞ് നെല്ലിയാംപതിയിലേക്ക് പോകുന്ന വഴിയിലാണ് ശരിക്കും പ്രകൃതിയുടെ സൌന്ദര്യം.  മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിക്കുന്ന കാഴ്ചകളും കാലാവസ്ഥയും.



















നെല്ലിയാംപതി എത്തിയ ഞങ്ങൾ മുൻകൂട്ടി ടെലിഫോണിലൂടെ ഉറപ്പിച്ച ഉച്ച ഭക്ഷണം കഴിക്കാൻ പോയി.  ഹോട്ടലിന്റെ പുറത്ത് നിന്നും കാണുന്ന കാഴ്ചകളും എന്റെ ക്യാമറയിൽ ഞാൻ പകർത്തി.





നെല്ലിയാം പതിയിലെ പ്രധാന കാഴ്ചയാണ് സീതാർ കുണ്ട് വ്യൂ പോയിന്റ്. മഴ ആയതുകൊണ്ട് അതിലെ നടക്കാൻ അൽപം പേടി തോന്നി.  ചില ഭാഗങ്ങളിൽ മണ്ണ് ഇടിഞ്ഞിട്ടുണ്ട്.























വൈകുന്നേരം പല്ലാവൂർ - പാലക്കാട് വഴിയിലൂടെ ഞങ്ങൾ തിരിച്ച് പോന്നത്.

12 comments:

  1. മനോഹരമാണല്ലോ ഈ പ്രദേശങ്ങള്‍

    ReplyDelete
  2. കൊള്ളാം.. ചിത്രങ്ങൾക്കൊപ്പം കുറച്ചു കൂടി വിശദീകരണങ്ങൾ ആവാമായിരുന്നു..

    ReplyDelete
    Replies
    1. പറയാൻ മറന്നു.. കയറിയിരിക്കുന്നത് എവിടത്തെ നെല്ലിയിലാണെന്ന് മനസ്സിലായോ ? :)

      Delete
    2. വായനക്ക് നന്ദി

      Delete
    3. എന്താണ് ഉദ്ദേശിച്ചത്

      Delete
  3. ഹൊ ഇത് കലക്കി , ചിത്രങ്ങൾ മാത്രമേ ഞാൻ കണ്ടൊള്ളൂ അത് തന്നെ മതി, എഴുത്ത് ഇനി വായിക്കാം....................

    ReplyDelete
  4. I went there a long time ago..sometime in 1997..It has changed a lot..In my mind there was a lot more greenery...Nice to see that the roads are developed.

    ReplyDelete
  5. I went there a long time ago..sometime in 1997..It has changed a lot..In my mind there was a lot more greenery...Nice to see that the roads are developed.

    ReplyDelete
  6. എനിക്കിഷ്ട്ടമായി.ഒരിക്കല്‍ ഫ്രണ്ട്സുമായി അവിടെ പോയിട്ടുണ്ട്.ഇനി അടുത്ത വെക്കേഷനില്‍ ഫാമിലിയുമായി പോകണം.ഇന്ഷാ അള്ള...

    ReplyDelete