Monday, September 9, 2013

എന്നും ഓർക്കുന്ന പ്രീ-ഡിഗ്രി കാലം

മറ്റുളളവരുടെ കഥ ഇഷ്ടപെട്ടില്ലെങ്കിൽ സ്വന്തം കഥ എഴുതാനാണല്ലോ പണ്ട്  ആരോ നമ്മളോട് പറഞ്ഞിട്ടുള്ളത് ...മറ്റുള്ളവരുടെ കഥ ഇഷ്ടപെടതതുകൊണ്ടോനും അല്ല, മനസ്സിൽ തോനുന്നത് എന്റെ വാള്ളിൽ കിടക്കട്ടെ എന്ന് കരുതി

പണ്ടാരം ഇനി ഇപ്പോ ഇതിനു കുറെ ലൈകും കമന്റ്സും കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? വായിക്കുന്നവർ വായിക്കട്ടെ, വഴിയെ പോകുന്നവർ വേണേൽ ലൈകട്ടെ, ഇഞ്ഞി ആരെങ്കിലും കമന്റിയാലും  പരാതിയൊന്നും ഇല്ല.

ഇന്നിങ്ങ്സിൽ വെച്ചാണ് (പാരലൽ കോളേജ് ) അവരെ ആദ്യമായി ഞാൻ പരിജയപ്പെടുന്നത്. ചോദിച്ചപ്പോൾ അവരും ഇന്നലെ ചേർന്നതാനത്രേ.  വൈകി ചേരാനുള്ള കാരണം ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു.  മൂന്നു മാസത്തെ ഫീസ്കൊടുക്കാതെ പാതയ്ക്കര പ്രതിഭയിൽ നിന്നും ചാടി വന്നവർ, ഞാനോ അതെ കാരണത്താൽ അങ്ങാടിപ്പുറം പ്രതിഭയിൽ നിന്നും ചാടിയവൻ.  ബെസ്റ്റ് കൂട്ടുകാർ.  അന്ന് തുടങ്ങിയ  സൌഹൃതം ഇന്നും നിലനില്ക്കുന്നു

കൂട്ടത്തിൽ ഒരുത്തൻ പ്രായത്തിന്റെ ചോരത്തിളപ്പിൽ ഏതോ തീവ്രവാദി സംഗടനയിൽ അറിയാതെ പെട്ടുപോയി.  പഠിക്കുന്ന കാലത്ത് നല്ല ടാലെന്റ്റ്ഒള്ളവനായിരുന്നു, പഠിത്തത്തിൽ മാത്രമല്ല കായിക വിനോദങ്ങളിലും, അവനുമായി അന്ന് അകന്നതാണ്.  അങ്ങിനെ പറയാൻ പറ്റില്ല, അവൻ ഞങ്ങളിൽ നിന്നും മെല്ലെ മെല്ലെ അകന്ന് പോകുകയായിരുന്നു.

മറ്റ് മൂന്നുപേർ UAE യിൽ ജോലി ചെയ്യുന്നു.  എടക്കൊക്കെ ബന്ധം പുതുക്കാരുണ്ട്

അൻവർ അന്നും എന്നും നാട്ടിൽ ഒരു ചെറിയ ട്രാവേല്സിൽ ജോലി ചെയ്യുന്നു. നാട്ടില ചെല്ലുമ്പോൾ അവന്റെ വീട്ടില് പോകാറുണ്ട്.

സുനിതയുടെ ഇന്നത്തെ അവസ്ഥ  ഓർക്കുമ്പോൾ ഞങ്ങൾ എല്ലാവരും ഒരുപോലെ വാചാലരാകും.  ക്ലാസ്സിൽ ഏറ്റവും കൂടുതൽ "കത്തി " അവളായിരുന്നു.  കുറച്ച് വർഷം മുൻപ് ഒരു പനി വന്നതാ അവൾക്ക്, അവളുടെ രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടപെട്ടു.  ഊട്ടിയിൽ സ്ഥിരതാമസം ആക്കിയ അവൾ എപ്പോഴും പറയും നാട്ടിൽ വരുമ്പോൾ കാണാൻ ചെല്ലാൻ.  "അവളോട്ഞാൻ പറയും നിനക്ക് കണ്ണിന്റെ കാഴ്ച തിരിച്ച് കിട്ടെട്ടെ, അല്ലാതെ ഞാൻ വന്നാൽ നിനക്കെന്നെ കാണാൻ പറ്റില്ലല്ലോ എന്ന് ".  കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന അവൾക്ക് എത്രയും പെട്ടന്ന് കാഴ്ച തിരിച്ച് കിട്ടട്ടെ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന.


ഇനിയും ഒരുപാട് പേരെ കുറിച്ച് ഇനിയും എഴുതണം എന്നുണ്ട്, ആരെയും മനപ്പൂർവം ഒഴിവക്കിയതല്ല, സ്റ്റാറ്റസിന്റെ നീളം കൂടുമോ എന്ന പേടിയുണ്ട്. (പണ്ടത്തെ ഒരു ഫേസ്ബുക്ക്‌ സ്റ്റാറ്റസ്)




Saturday, September 7, 2013

പാവങ്ങളുടെ ഊട്ടി

കേരളത്തിലെ പാലക്കാട് ജില്ലാ‍ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴയുടെയും ചാലക്കുടിപ്പുഴയുടെയും പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി. തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. പാ‍വപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. ധാരാളം ചോലക്കാടുകളും പുൽമേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്രനിരപ്പിൽനിന്ന് 1585.08 മീറ്റർ ഉയരത്തിലാണ്. ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ് (കടപ്പാട് വികിപീഡിയ)

നെല്ലി ദേവതയുടെ ഊര്‌ എന്നാണ്‌ നെല്ലിയാമ്പതിയുടെ അർത്ഥം.കേരളത്തിലെ ആദിമനിവാസികൾ തങ്ങളുടെ ദൈവങ്ങൾ മലകളിലും മരങ്ങളിലും വസിക്കുന്നുവെന്ന് സങ്കല്പിച്ചിരുന്നവരാണ്‌. ഇതിൽ തന്നെ കാർഷിക വൃത്തിയിലേർപ്പെട്ടിരുന്നവർ അമ്മദൈവങ്ങളെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. ഇത്തരത്തിൽ നെല്ലിമരത്തിൽ ആസ്ഥാനമാക്കിയ ദേവതയുടെ പേരിൽ നിന്നാണ്‌ നെല്ലിയാമ്പതിയുടെ സ്ഥലനാമോല്പ്പത്തി. (പതി എന്നാൽ ഊര്‌ എന്നർത്ഥം) (കടപ്പാട് വികിപീഡിയ)

രണ്ട് പ്രാവശ്യമാണ് ഞാൻ പാവങ്ങളുടെ ഊട്ടി എന്നറിയപെടുന്ന നെല്ലിയാമ്പതിയിലേക്ക് പോയത്. ഒരിക്കൽ കൂട്ടുകാരുടെകൂടെയും മറ്റൊരിക്കൽ കുടുമ്പതോടോപ്പവും.

രണ്ട്  പ്രാവശ്യവും ചെർപ്പുളശ്ശേരി - വരോട് - കുഴൽമണ്ണ - നെന്മാറ വഴിയാണ് പോയത്.  പോകുന്ന വഴിയിലെല്ലാം പാലക്കാട് ജില്ലയുടെ തനതായ സൌന്ദര്യം കാണാം.  റോഡിൻറെ ഇരു വശങ്ങളിലും പരന്ന് കിടക്കുന്ന നെൽപ്പാടങ്ങൾ.  കേരളത്തിൽ മറ്റെവിടെയും ഇത്രയും നെൽപ്പാടങ്ങൾ ഒരുമിച്ച്കാ ണാൻ കഴിയില്ല എന്ന് തോന്നുന്നു.




കുറച്ചു ദൂരം പോയപ്പോൾ കണ്ട കഴ്ച ഞങ്ങളെ അത്ഭുതപെടുത്തി.  കാള വണ്ടിയിൽ സാധനങ്ങളുമായി ഒരാൾ പോകുന്നു. ഒരു വേള തമിഴ് നാട്ടിലെത്തിയോ എന്ന് പോലും തോന്നി. കാള വണ്ടികണ്ടപ്പോൾ എന്റെ ചെറുപ്പ കാലമാണ് ഓർമ്മ വന്നത്. എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടിൽ ഇതുപോലെ ഒരു കാള വണ്ടി ഉണ്ടായിരുന്നതിന്റെ ചെറിയ ഒരു ഓർമ മനസ്സിലേക്ക് ഓടിയെത്തി. കാള വണ്ടിക്കാരനോട് കുറച്ചു ഫോട്ടോ എടുക്കാൻ വേണ്ടി നിരത്താൻ പറഞ്ഞു.






ഞങ്ങളുടെ വണ്ടി വീണ്ടും മുന്നോട്ട് നീങ്ങികൊണ്ടിരുന്നു.  ഇതിനിടയിൽ ഉച്ചക്കുള്ള ഭക്ഷണം ഞങ്ങൾ നെല്ലിയാംപതിയിലെ ഒരു ഹോട്ടലിൽ വിളിച്ച് ഉറപ്പിച്ചു.  വണ്ടി ഏകദേശം പത്ത് കിലോ മീറ്റർ പോയപ്പോൾ ഒരാൾ കൊയ്ത്ത് മെഷീൻ ഉപയോഗിച്ച് കൊയ്യുന്നു.  ഞാൻ ആദ്യമായിട്ടായിരുന്നു കൊയ്ത്ത് മെഷീൻ കാണുന്നത്. അതുകൊണ്ട് തന്നെ വളരെ കൌതുകത്തോടെ കുറെ നേരം ഞാൻ നോക്കി നിന്നു.







ഈ കാഴ്ചയെല്ലാം കണ്ട് നമ്മൾ നേരെ ചെന്നെത്തുന്നത് പോത്തുണ്ടി ഡാമിലേക്ക് കയറുന്ന വഴിയാണ്.  ഡാമിലേക്ക് കയറുന്ന ഭാഗം നല്ലൊരു കാഴ്ചയാണ് നമ്മുടെ കണ്ണിന് സമ്മാനിക്കുന്നത്.


ഡാമിന്റെ മുകളിൽ വണ്ടി നിരത്തി. അവിടെ ഒരു ഐസ് ക്രീം കടയുണ്ട്. എല്ലാവരും കടയിൽ കയറിയ സമയത്ത് ഞാൻ കുറച്ച് ഫോട്ടോസ് എടുത്തു.





ഡാം കഴിഞ്ഞ് നെല്ലിയാംപതിയിലേക്ക് പോകുന്ന വഴിയിലാണ് ശരിക്കും പ്രകൃതിയുടെ സൌന്ദര്യം.  മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിക്കുന്ന കാഴ്ചകളും കാലാവസ്ഥയും.



















നെല്ലിയാംപതി എത്തിയ ഞങ്ങൾ മുൻകൂട്ടി ടെലിഫോണിലൂടെ ഉറപ്പിച്ച ഉച്ച ഭക്ഷണം കഴിക്കാൻ പോയി.  ഹോട്ടലിന്റെ പുറത്ത് നിന്നും കാണുന്ന കാഴ്ചകളും എന്റെ ക്യാമറയിൽ ഞാൻ പകർത്തി.





നെല്ലിയാം പതിയിലെ പ്രധാന കാഴ്ചയാണ് സീതാർ കുണ്ട് വ്യൂ പോയിന്റ്. മഴ ആയതുകൊണ്ട് അതിലെ നടക്കാൻ അൽപം പേടി തോന്നി.  ചില ഭാഗങ്ങളിൽ മണ്ണ് ഇടിഞ്ഞിട്ടുണ്ട്.























വൈകുന്നേരം പല്ലാവൂർ - പാലക്കാട് വഴിയിലൂടെ ഞങ്ങൾ തിരിച്ച് പോന്നത്.