Monday, December 23, 2013

വീണ്ടും ഒരു യാത്രാ വിവരണം

ഒരു നീണ്ട യാത്ര കഴിഞ്ഞ് ഉറക്കം എണീറ്റ് കിടക്കയിൽ കിടക്കുമ്പോൾ പോയ വഴികളെല്ലാം മനസ്സിലൂടെ ഓർമ വരുന്നു.  കൂടാതെ യാത്രക്കിടയിൽ ഞങ്ങളുടെ ഇടയിൽ ഉണ്ടായ കൊച്ചു കൊച്ചു തമാശകൾ. എല്ലാം നഷ്ടമായ പോലെ, ഇനി എന്നാണാവോ അടുത്ത യാത്ര ?

ജിദ്ദയിൽ നിന്നും ഒക്ടോബർ 14  വൈകുന്നേരം ഏഴു മണിക്ക് തുടങ്ങിയ യാത്ര അവസാനിച്ചത് 18  രാവിലെ 4 മണിക്കായിരുന്നു. നേരേ പോയത് തായിഫിലേക്ക്. ഹജ്ജ് സമയം ആയതുകൊണ്ട് തായിഫ് റോഡിലേക്ക് കയറാൻ കുറച്ച് പണിപ്പെടേണ്ടി വന്നു. അര മണിക്കൂറിലെ ചുറ്റലിനുശേഷം തായിഫിലെക്കുള്ള ചുരം കയറി തുടങ്ങി.

തായിഫിൽ നിന്നും ഖമിസ് മുശൈത് റോഡിൽ കയറി 40 കിലോമീറ്റെർ പോയി കഴിഞ്ഞപ്പോൾ ആണ് "രാനിയ" എന്ന സ്ഥലത്തേക്ക് തായിഫിൽ നിന്നും റിയാദ് റോഡിലൂടെ ആണ് പോകേണ്ടത് എന്ന് കൂടെയുള്ള കൂട്ടുകാരന്റെ അളിയൻ വിളിച്ചു പറഞ്ഞു തന്നത്. വണ്ടി തിരിച്ച് ഞങ്ങൾ വീണ്ടും തായിഫിലെക്ക് തിരിച്ചു.


തായിഫിൽ നിന്നും 368 കിലോ മീറ്റെർ ദൂരം താണ്ടി രാവിലെ 5 മണിക്ക് രാനിയയിൽ എത്തി.  യാത്ര രാത്രി ആയതുകൊണ്ട് വഴിയിലെ കാഴ്ചകൾ ഒന്നും കാണാൻ കഴിഞ്ഞില്ല. നേരെ ഒരു ഹോട്ടലിൽ മുറിയെടുത്തു. ഹോട്ടലിൽ  റിസെപ്ഷനിൽ ജോലി ചെയ്യുന്നയാൾ പറഞ്ഞതനുസരിച്ച് ഉടനെ അടുത്തുള്ള ഗ്രൌണ്ടിലേക്ക് പെരുന്നാൾ നമസ്ക്കാരത്തിനു പോയി.  നമസ്ക്കാര ശേഷം കുറച്ച് സമയം ഉറങ്ങാൻ കിടന്നു.

ഉറങ്ങി എണീറ്റപ്പോൾ റൂമിൽ കൂടെയുള്ള കൂട്ടുകാരന്റെ രാനിയയിൽ ജോലി ചെയ്യുന്ന അളിയൻ ഞങ്ങളെ കാണാൻ വന്നിരിക്കുന്നു. അയാളുമായി കുറെ സമയം സംസാരിച്ചിരുന്നു. ഉച്ച ഭക്ഷണത്തിന് ഹോട്ടൽ കണ്ടുപിടിക്കാനും രാനിയ അങ്ങാടി കാണിച്ചു തരാനും അളിയൻ  ഞങ്ങളെ ഒരുപാട് സഹായിച്ചു. ഉച്ച ഭക്ഷണം കഴിച്ച് അളിയനോട് യാത്ര പറഞ്ഞ് ഞങ്ങൾ ബിഷയിലെക്കു യാത്ര തിരിച്ചു.

രാനിയയിൽ നിന്നും ബിഷയിലെക്കുള്ള 166 കിലോ മീറ്റർ  ഒന്നര മണിക്കൂർകൊണ്ട് എത്തി. ചെറിയൊരു ടൌണ് ആണ് ബിഷ. സൌദിയുടെ സാമ്പത്തിക അടിത്തറ ബിഷ കണ്ടാൽ തിരിച്ചറിയും. ധാരാളം നിർമ്മാണ ജോലികൾ നടക്കുന്നു. റോഡിനു ഏറു വശവും പൂക്കളും പുല്ലും വെച്ച് നഗരം മോഡി പിടിപ്പിച്ചിരിക്കുന്നു.
പോകുന്ന വഴിയില തന്നെ എന്റെ കമ്പനി നിർമ്മാണ ജോലി ഏറ്റെടുത്ത ബിഷ പോലീസ് സ്റ്റെഷനും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.വൈകുന്നേരം ഖമിസ് മുശൈതിൽ എതാനുള്ളത് കൊണ്ട് ബിഷയിലെ കാഴ്ചകൾ പെട്ടന്ന് കണ്ടു തീർത്തു. ഖമിസ് മുശൈതിൽ കൂട്ടുകാരന്റെ പന്ത് കളിയുണ്ട്.  കളി കഴിഞ്ഞ് അവനെയും കയറ്റി വേണം ഞങ്ങളുടെ ഖമിസ് മുശൈതിൽ നിന്നുള്ള യാത്ര തുടരാൻ.


രാത്രി കുറെ വൈകിയാണ് പന്ത് കളി തീർന്നത്. കളിക്ക് ശേഷം ഖമിസ് മുശൈതിൽ ജോലി ചെയ്യുന്ന എന്റെ അയൽവാസി ബാബുവിന്റെ റൂമിലാണ് അന്ന് രാത്രി ഉറങ്ങിയത്. ഖമീസ് മുശൈതിലെ പേരുകേട്ട ഹോട്ടലിൽ നിന്നും ഞങ്ങൾക്ക് മന്തി വാങ്ങിയാണ് ബാബു ഞങ്ങളെ സൽക്കരിച്ചത്.
രാവിലെ ബാബുവിനോടും കൂട്ടുകാരോടും യാത്ര പറഞ്ഞ് ഖമിസ് മുശൈതിൽ നിന്നും അബഹ വഴി അൽ സൂതയിലേക്കാണ് ഞങ്ങൾ നേരെ പോയത്. ഖമിസ് മുശൈതിൽ നിന്നും 58 കിലോമീറ്റെർ ആണ് അൽ സൂതയിലേക്ക്. സൗദിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ ഒന്നാണ് അൽ സൂത.  ഈ കാരണം കൊണ്ട് തന്നെയാണ് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതും. അൽ സൂതയിലെ മറ്റൊരു ആകർഷണം രണ്ട് മലകൾക്കിടയിലുള്ള റോപ് വേയാണ്. 80 റിയാൽ ആണ് റോപ് വേയിൽ കയറാനുള്ള ഫീസ്‌.  പെരുന്നാൾ അവതി ആയതുകൊണ്ട്  ധാരാളം സഞ്ചാരികൾ വരിയായി റോപ് വേ യിൽ കയറാൻ നിൽക്കുന്നു. അര മണിക്കൂർ നെരത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ ഊഴമായി. ഒരിക്കൽ കയറിയിട്ടുണ്ടെങ്കിലും ഈ പ്രാവശ്യം കുറച്ച് പേടി തോന്നി. താഴൊട്ട് നോക്കിയാൽ പാറക്കല്ലുകൾ ഉയർന്ന് നില്ക്കുന്ന മലകൾ, മലകൾക്കിടയിൽ മഴക്കാലത്ത് വെള്ളം ഒഴുകുന്ന ഒരു അരുവിയുടെ അടയാളം. 

ഉച്ചക്ക് മൂന്ന് മണി ആയപ്പോഴേക്കും അൽ സൂതയിൽ മഞ്ഞ് പരക്കാൻ തുടങ്ങിയിരുന്നു.

ഞങ്ങൾ യാത്ര അവസാനിച്ചു ജിദ്ദയിലേക്ക് മടങ്ങാൻ ഒരുങ്ങുപോൾ ആണ് എനിക്ക് ജീസാനിലുള്ള ഫർസാൻ ദ്വീപ്‌ ഓർമ്മയിൽ വന്നത്. ഫർസാൻ കൂടി കാണാനുള്ള എന്റെ ആഗ്രഹം പറഞ്ഞപ്പോൾ കൂടെയുള്ളവർ എതിരൊന്നും പറഞ്ഞില്ല.


(അൽ സൂതയിൽ നിന്നും ജീസാനിലെക്കുള്ള യാത്ര വിവരണം സമയം കിട്ടുമ്പോൾ എഴുതാം)

8 comments:

 1. കൂടുതല്‍ ഭാഗവും അങ്ങോട്ടുമിങ്ങോട്ടും ഓടിയതിനെക്കുറിച്ച് മാത്രം പറഞ്ഞു. ഓടിയെത്തിയ സ്ഥലങ്ങളിലെ കാഴ്ചകള്‍ അറിയാനാണു വായനക്കാര്ക്ക് കൌതുകമ്. "ബിഷയിലെ കാഴ്ചകള്‍ പെട്ടെന്ന് കണ്ടു തീര്ത്തു"! എന്തൊക്കെ? സൌദിയിലെ ഈ സ്ഥലങ്ങളുടെയൊക്കെ ചരിത്രം കൂടി ചുരുക്കി വിവരിച്ചിരുന്നെങ്കില്‍ നല്ലൊരു മന്തി കഴിച്ച പ്രതീതി ഞങ്ങള്ക്കും ഉണ്ടായേനെ.

  ReplyDelete
  Replies
  1. സമയക്കുറവുണ്ട് എഴുതാൻ. ക്ഷമിക്കുമല്ലോ !

   Delete
 2. സൌദി കുറെ കാണാന്‍ ഉണ്ടല്ലെ?
  മുമ്പ്, കുട്ടിക്കാലത്തൊക്കെ “വെറും മരുഭൂമിയാണെന്നേ...” എന്നായിരുന്നു കേട്ടിട്ടുള്ളത്!

  ReplyDelete
  Replies
  1. സൌദിയിൽ ഒരുപാട് കാഴ്ചകൾ ഉണ്ട്. വായനക്ക് നന്ദി

   Delete
 3. ചിത്രങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയതോണ്ടാവാം എഴുത്ത് കുറഞ്ഞു പോയോ എന്നൊരു സംശയം.. കുറച്ചൂടെ എഴുതായിരുന്നൂട്ടോ...

  ReplyDelete
  Replies
  1. എഴുതാൻ സമയ കുറവ് ഉള്ളതുകൊണ്ട് തന്നെയാണ് ചിത്രങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയത്. വായനക്ക് നന്ദി

   Delete
 4. ഈ വഴികളിലൂടെ ഒരിക്കല്‍ ഞാനും സഞ്ചരിച്ചതാണ് .... ഒരു ഓര്‍മ്മപെടുത്തലുപോലെ തോന്നി എനിക്ക് ...അവതരണം കുറച്ചു കൂടി ഉഷാറാക്കാമായിരുന്നു... കൂടുതല്‍ പ്രതീക്ഷയോടെ ....ആശംസകള്‍

  ReplyDelete