Tuesday, October 1, 2013

മരുഭൂമിയിലൂടെ ഒരു യാത്ര

സെപ്റ്റംബർ 23 സൗദി നാഷണൽ ഡേ ആയിരുന്നു ഞങ്ങളുടെ മരുഭൂമിയിലൂടെയുള്ള കാർ സവാരി.

തലേ ദിവസം ഒരു കൂടുകാരന്റെ കല്യാണ പാർടി ഉണ്ടായിരുന്നു.  പാർട്ടി കഴിഞ്ഞ് പുലർച്ചയാണ് വന്ന് കിടന്നത്. ഉറക്കം മതിയാകാതെ പുതപ്പിനുള്ളിൽ ചുരുണ്ട് കിടക്കുമ്പോൾ ആണ് കൂട്ടുകാർ കാർ സവാരിക്ക് പോകാൻ വേണ്ടി വിളിച്ചത്.

ജിദ്ദയില്നിന്നും 30 കിലൊമീറ്റെർ അകലെ ബഹറയിലേക്കാണ് ഞങ്ങൾ പോയത്. മരുഭൂമിയിലേക്ക് കയറുന്ന ഭാഗത്ത് മണലിലൂടെ ഓടിക്കുന്ന മോട്ടോർ ബൈകുകൾ വാടകക്ക് കൊടുക്കാൻ നിർത്തി ഇട്ടിരിക്കുന്നു.  60 റിയാൽ ആണ് മണിക്കൂറിന് അവർ വാടക വെടിക്കുന്നത്.

കുറച്ച് കൂടി മോന്നോട്ടു പോയപ്പോൾ കാറിന്റെ ചക്രത്തിലെ കാറ്റ് കുറക്കാൻ വണ്ടി നിർത്തി.  മണലിലൂടെ വണ്ടി പോകാൻ ചക്രത്തിൽ 15 - 10 (psi) എയർ ആണ് വേണ്ടത് എന്ന് അവിടെ നിൽക്കുന്ന സുഡാനി ഞങ്ങളോട് പറഞ്ഞ്.  അയാൾ പറഞ്ഞ പ്രകാരം ചക്രത്തിലെ കാറ്റ് ഒഴിച്ച് വിട്ട് ഞങ്ങൾ മോന്നോട്ടു നീങ്ങി.




കിലോമീറ്ററോളം മരുഭൂമിയിലൂടെയുള്ള യാത്ര. ഉച്ച ആയതു കൊണ്ട് നല്ല വെയിൽ ഉണ്ട്. എങ്കിലും മരുഭൂമിയിൽ ഇത്ര ദൂരം യാത്ര ആദ്യമായത് കൊണ്ട് ഞങ്ങൾ എല്ലാവരും നന്നായി ആസ്വദിച്ചു.  ജിദ്ദയിൽ നിന്നും വളരെ അടുത്തായിട്ടും ഇതിന് മുൻപ് ഇവിടെ എത്തിയില്ലല്ലോ എന്ന് എല്ലാവരും പരസ്പരം ചോദിച്ചു.  എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ...!!!












സൂര്യാസ്തമയം കണ്ട് മടങ്ങുമ്പോൾ, ജീവിത യാത്രയിൽ മനസ്സിൽ സൂക്ഷിക്കാൻ പുതിയൊരു ഏട് കൂടി കിട്ടിയ സന്തോഷത്തിലായിരുന്നു.

8 comments:

  1. മണല്‍ക്കാട്ടിലൊരു സഫാരി

    (മണല്‍യാത്രയ്ക്ക് ടയറിലെ കാറ്റ് കുറയ്ക്കുന്ന വിദ്യ ആദ്യമായിട്ടാണ് കേള്‍ക്കുന്നത് കേട്ടോ)

    ReplyDelete
    Replies
    1. വായനക്ക് നന്ദി അജിത്‌

      Delete
  2. മനസിലെ ഇനിയും നടക്കാത്ത ഒരാഗ്രഹം ആണ് - ഇതുവരെ മരുഭൂമി കണ്ടിട്ടില്ല :( . അപോ ഇനി എന്നേലും അങ്ങനെ ഒരു യാത്ര ചെയ്യ്മ്പോള്‍ ഈ കാറ്റ് കുറയ്ക്കണ സൂത്രം ഓര്‍ക്കാം :) നന്ദി

    ReplyDelete
  3. മരുഭൂമിയുടെ സൗന്ദര്യം ... നന്നായിട്ടുണ്ട് ... എങ്കിലും കുറച്ചു കൂടി വിവരണം ആവാമായിരുന്നു .. എന്നാലല്ലേ ഞങ്ങൾക്ക് കൃത്യമായി മനസിലാവൂ ...

    ആശംസകൾ

    ReplyDelete
    Replies
    1. അടുത്ത പ്രാവശ്യം വിശദമായി എഴുതാം ...വായിച്ചതിന് ഒരുപാട് നന്ദി

      Delete