Tuesday, September 3, 2013

ശിർവാണി യാത്ര

പെരിന്തൽമണ്ണയിൽ നിന്നും 55 കിലോ മീറ്റർ മാത്രം ദൂരം ഉള്ളതും, ദൈവം കനിഞ്ഞു നല്കിയ പ്രകൃതി ഭംഗികൊണ്ട് സമ്പുഷ്ടവുമായ ഒരു സ്ഥലമാണ് പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനടുത്തുള്ള  ശിർവാണി ഫോറെസ്റ്റ്.

https://maps.google.com/maps?saddr=Perinthalmanna,+Kerala,+India&daddr=Forest+Check+Post,+Siruvani+Main+Road,+Palakkad,+Kerala,+India&hl=en&sll=10.988042,76.566038&sspn=0.05384,0.055017&geocode=FcZkpwAdkhKLBCmbsDOYUsynOzHCDBRfgak1Fg%3BFYyVpwAdioqQBCGROBqyBkEiCCk1M3LkRHyoOzGROBqyBkEiCA&oq=siruvani,+forest&mra=ls&t=m&z=11

2009 നവംബർ ഒന്നാം തിയ്യതിയായിരുന്നു എന്റെ ആദ്യ ശിർവാണി യാത്ര. മണ്ണാർക്കാട് കഴിഞ്ഞാൽ തുടങ്ങും കണ്ണിനു കുളിർമയേകുന്നതും മനസ്സിനെ തണുപ്പിക്കുന്നതുമായ കാഴ്ചകൾ.




ഈ വഴി നേരെ ചെന്നെത്തുന്നത് ഒരു ഫോറെസ്റ്റ് ചെക്ക്‌ പൊസ്റ്റിലേക്കാണ്.  ചെക്ക്‌ പോസ്റ്റ്‌ കടന്നു വേണം കാട്ടിനുള്ളിലേക്ക്‌ പ്രവേശിക്കാൻ.



വൈകുന്നേരങ്ങളിൽ ഞങ്ങൾ പോകുമ്പോൾ കൂടുതലും ചെക്ക്‌ പോസ്റ്റ്‌ ചാരിയുള്ള വെള്ള ചാട്ടത്തിന് അടുത്ത് ഇരിക്കാറാണ്‌ പതിവ്. അട്ട ശല്യം ഉള്ളതുകൊണ്ട് കാടിനുള്ളിലേക്ക്‌ ഞങ്ങൾ പോകാറില്ല. വെള്ള ചാട്ടത്തിന് അരികിലായുള്ള പാറയിന്മേൽ ഇരിക്കുക, അല്ലെങ്കിൽ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കുക ഇതായിരുന്നു ഞങ്ങളുടെ അന്നത്തെ പ്രധാന വിനോദം.







നമ്മുടെ തിരക്കിനിടയിൽ കുറച്ച് സമയം മാറ്റി വെച്ചാൽ എന്നും മനസ്സിൽ സൂക്ഷിക്കാൻ കുറച്ച് നല്ല കാഴ്ചകൾ ശിർവാണി നമുക്ക് സമ്മാനിക്കും തീർച്ച









3 comments:

  1. വിവരണം നന്നായിട്ടുണ്ട്

    ReplyDelete
  2. ഇതിനെ എങ്ങനാ മാഷെ ഒരു യാത്ര വിവരണം എന്ന് വായിക്കുക.ഒരു കാപ്സുള്‍ പോലെ...:)

    ReplyDelete
    Replies
    1. ഒരു പഴയ യാത്രയാ... ഓർമയിൽ നിന്നും ചികഞ്ഞെടുത്തതാ .. വായനക്ക് നന്ദി

      Delete