Saturday, September 21, 2013

കടൽ യാത്ര

ഒരിക്കൽ എന്റെ കൂട്ടുകാരുമൊത്ത് ഒരു സൗദി പൌരന്റെ സ്പീഡ് ബോട്ടിൽ നടുക്കടലിൽ മീൻ പിടിക്കാൻ പോയി.  


അന്നാണ് കടൽ എന്താണെന്ന് ശരിക്കും മനസ്സിലാകുന്നത്‌ . നടുക്കടലിൽ എത്തിയപ്പോൾ ഇരിക്കുന്നിടതുനിന്നും എഴുനേറ്റ് ചുറ്റും ഒന്ന് നോക്കി, എവിടെ നോക്കിയാലും വെള്ളംമാത്രം .  ഇച്ചിരി പേടി തോന്നിയെങ്കിലും ദൈര്യം കൈവിടാതെ മിണ്ടാതെ  അവിടെത്തന്നെ  ഇരിന്നു.  അകതൊട്ട് പോകും തോറും, എൻറെ കൂട്ടുകാരിൽ ചിലർക്ക് ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. ഒരാൾ നേരത്തെ ചർദ്ദി  തുടങ്ങിയിരുന്നു.  ചർദ്ദിക്കുന്നുടെങ്കിലും അയാള്ക്കയിരുന്നു കടലിൽ പോകാൻ കൂടുതൽ താല്പര്യംകുറച്ചു കഴിഞ്ഞപ്പോള്കടലിനോട് പൊരുത്തപെട്ടിട്ടെന്തോ എല്ലാവരും ആരോഗ്യം വീണ്ടെടുത്തു.  ഞങ്ങളുടെ കൂടെ മീൻ പിടിക്കാൻ വന്ന ആള്ക്കും സൗദി പൗരനും ഒരു കുഴപ്പവുമില്ല

ഈ സമയമെല്ലാം സൗദി ബോട്ട് സ്പീഡിൽ ആഴകടലിലേക്ക് പായിച്ച്കൊണ്ടേ ഇരിന്നു .  

കുറച്ചു ദൂരം പോയപ്പോൾ ബോട്ട് ഒരു സ്ഥലത്ത് നിർത്തി സൗദി പൌരൻ പറഞ്ഞു ഇവിടെ മീൻ പിടിക്കാമെന്ന്.  എല്ലാവരും ചൂണ്ടയിടാൻ തുടങ്ങി, ഒരു ചൂണ്ട എന്റെ കയ്യിലും തന്നു. ഒരു സത്യം അന്ന് ഞങ്ങൾക്ക് കുറെ മീന്കിട്ടിയിരുന്നു. അഹങ്കാരത്തോടെ പറയട്ടെ ഞാനും പിടിച്ചു ഒരു മീനിനെ.  



പിടിച്ച മീനിനെ പൊരിക്കാൻ പോയതും അത് വായിൽ വെക്കാൻ പറ്റാത്ത രീതിയിൽ കരിച്ചതും എല്ലാം അതിനു ശേഷമുള്ള കാര്യങ്ങൾ. ഓർക്കുമ്പോൾ ഇന്നും ചിരിവരും.

കടലിനോടുള്ള പ്രേമം അന്ന് തുടങ്ങിയതാ, പിന്നെ ഞാൻ നിർത്തിയിട്ടില്ല, സമയം കിടുപോഴെല്ലാം കടലിൽ പോകാറുണ്ട് .  ഒരു ചെറിയ കുട്ടിയെ പോലെ കടലിലേക്കും നോക്കി പകചിരിന്നിട്ടുണ്ട്.  

കടലിലേക്ക് വെറുതെ നോക്കി ഇരിക്കാൻ തന്നെ എന്ത് രസാ...എവിടെ നോക്കിയാലും വെള്ളം മാത്രം. ദൂരെ നോക്കിയാൽ  ആകാശം കടലിൽ മുട്ടിയിട്ടുണ്ടോ എന്ന് തോന്നാം. എന്നാ അവിടെ ചെന്ന് ആകാശത്തെ ഒന്ന് തൊടാം എന്ന് വിജാരിചാലോ അതും നടക്കില്ല.  ആകെക്കൂടി നമുക്ക് എത്തും പിടിയും കിട്ടാത്ത കാര്യങ്ങൾ പടച്ചോൻ ഒരു സംഭവം തന്നെ അല്ലെ ?



4 comments:

  1. നല്ല പോസ്റ്റ്‌ ,പക്ഷെ നിറയെ അക്ഷര തെറ്റുകളുടെ കൂമ്പാരം എന്ന് പറയുന്നതില്‍ വിഷമം തോന്നരുത് :)

    ReplyDelete
    Replies
    1. എന്തിനു വിഷമിക്കണം. ഞാൻ തുടക്കക്കാരനാ. നിങ്ങളെ പോലെയുള്ളവരല്ലേ എല്ലാം പറഞ്ഞു തരേണ്ടത്‌. നന്നാക്കാൻ ശ്രമിക്കാം. നന്ദി

      Delete
  2. ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന അക്ഷര ത്തെറ്റുകള്‍.,.തിരക്കില്ലാതെ എഴുതുക.

    ReplyDelete
    Replies
    1. തീർച്ചയായും ശ്രമിക്കും. നന്ദി

      Delete