Sunday, September 1, 2013

കണ്ണൂർ വിശേഷങ്ങൾ

കണ്ണൂർ നമുക്ക് എല്ലാവർക്കും അറിയുന്ന സ്ഥലമാണ്. എന്നാലും കണ്ണൂരിൽ പോകുമ്പോൾ നമ്മൾ പോകേണ്ട കുറച്ചു സ്ഥലങ്ങളുടെ വിവരങ്ങളാണ് എവിടെ കൊടുക്കുന്നത്.

കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോളാണ് ജിദ്ദയിലെ എന്റെ പഴയ റൂം മേറ്റ്‌ ഷക്കീബ് കണ്ണൂരിൽ ഉള്ളത് ഓർമ വന്നത്. തലശ്ശേരിയിൽ നിന്നും ഉച്ച ഭക്ഷണം കഴിക്കാൻ നേരത്തേ ഞങ്ങൾ തീരുമാനിച്ചിരുന്നു.  ശക്കീബാണ് ഞങ്ങൾക്ക് തലശ്ശേരി ബിരിയാണിക്ക് പേരുകേട്ട പാരീസ് ഹോട്ടൽ പറഞ്ഞു തന്നത്.  അതുകൊണ്ട് തന്നെ ഉച്ചഭക്ഷണം മോശമായില്ല.


ഭക്ഷണം കഴിച്ചു ഞങ്ങൾ നേരെ പോയത് ശക്കീബിനെ കാണാൻ അവന്റെ വീട്ടിലേക്കായിരുന്നു. ചാലയിൽ എത്തിയപ്പോൾ അവൻ ഞങ്ങളെയും കാത്ത് അവിടെ നിൾക്കുന്നുടായിരുന്നു. അവന്റെ വീട്ടിൽ നിന്നും ചായയും കുടിച്ചു ഞങ്ങൾ പോകാൻ ഒരുങ്ങുമ്പോൾ, കണ്ണൂരിലെ കുറച്ച് സ്ഥലങ്ങൾ കാണിക്കാൻ ഞാൻ കൂടെ വരാം എന്ന് അവൻ പറഞ്ഞു.

നേരെ ഞങ്ങൾ പോയത് കാർ സവാരിക്ക് പേര് കേട്ട മുഴുപ്പിലങ്ങാട് ബീചിലെക്കായിരുന്നു. വർഷക്കാലം ആയതുകൊണ്ട് ഞങ്ങളുടെ വണ്ടി ഇറക്കാൻ പറ്റിയില്ല. സമയക്കുറവ് മൂലം കൂടുതൽ സമയം ഞങ്ങൾ അവിടെ ചിലവഴിച്ചില്ല.  വൈകുന്നേരം ആറ് മണിക്ക് മുൻപ്  അറക്കൽ മ്യൂസിയത്തിൽ എത്തണം.









പിന്നീട് ഞങ്ങൾ ചെല്ലുന്നത് സെന്റ്‌ അന്ജെലൊ കൊട്ടയിലെക്കയിരുന്നു.  പോർച്ചുഗീസുകാരനായ ഡോൺ ഫ്രാൻസിസ്കോ ഡ അൽ‌മേഡ ആണ് 1505-ൽ ഈ കോട്ട നിർമ്മിച്ചതെന്നും 1745-55 കലത്തെ ഡച്ചു് കമാന്റന്റിന്റെ ഭാര്യയുടേയും മക്കളുടേയും മൃദദേഹങ്ങൾ സംസ്കരിച്ചതിന്റെ വിവരങ്ങൾ പഴയ ഡച്ചു ഭാഷയിൽ കൊത്തിയ ശിലാഫലകം കോട്ടായിൽ ഉണ്ടെന്നും കൂടാതെ ഒരു ലക്ഷം രൂപയ്ക്ക് അറക്കൽ രാജ്യത്തെ അലി രാജക്ക് ഡച്ചുകാർ ഈ കോട്ട വിറ്റു എന്നീ വിവരങ്ങൾ എല്ലാം അവിടെ സെക്യൂരിറ്റി ജോലി ചെയ്യുന്ന ഒരു പോലീസുകാരൻ ഞങ്ങൾക്ക് പറഞ്ഞു തന്നു. ആ നല്ല പോലീസുകാരൻ കോട്ടയിലെ ഓരോ ഭാകവും ഞങ്ങളുടെ കൂടെ നടന്ന് ഞങ്ങൾക്ക് വിവരിച്ച് തന്നു.

























ചായ കുടിച്ചതിന് ശേഷം പോയത് ചരിത്ര പുരുഷൻമാർ അന്ത്യ വിശ്രമം കൊള്ളുന്ന പയ്യാമ്പലം ബീചിലെക്കായിരുന്നു. ശാന്ത സുന്ദരമായ ഈ കടൽത്തീരത്തിനു സമീപമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലൻ, പാമ്പൻ മാധവൻ, കെ.ജി. മാരാർ, ഇ.കെ. നായനാർ,അഴീക്കോടൻ രാഘവൻ, സി.കണ്ണൻ, ചടയൻ ഗോവിന്ദൻ, സുകുമാർ അഴീക്കോട് എന്നിവരുടെ ശവകുടീരങ്ങൾ.പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച അമ്മയും കുഞ്ഞും എന്ന ശിൽപവും ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്.














നമസ്ക്കാര സമയം ആയപ്പോൾ അറക്കൽ  പള്ളിയിൽ കയറി. മൊയിതു പള്ളി എന്നാണു എന്ന് ആ പള്ളിയെ ഇപ്പോൾ അറിയപ്പെടുന്നത്. നമസ്ക്കരിച്ച്‌ പള്ളി മുഴുവനായി നടന്ന്‌ കണ്ടു. 






തൊട്ട് അടുത്ത് തന്നെയാണ് അറക്കൽ മ്യൂസിയം. അവിടെ ചെന്നപ്പോൾ മ്യൂസിയത്തിലേക്കുള്ള വാതിൽ അടഞ്ഞു കിടക്കുന്നു.  അന്വേഷിച്ചപ്പോൾ ആറു മണിക്ക് ശേഷം ആരെയും അകത്തു കയറ്റില്ല എന്ന വിവരം കിട്ടി കിട്ടി.






അൽപ്പം നിരാശയോടെ ശക്കീബിന് നന്ദി പറഞ്ഞ് കണ്ണൂരിൽ നിന്നും ഞങ്ങൾ മടങ്ങി. തിരിച്ച് പോരുമ്പോൾ വടകര MRA ബേക്കറിയിൽ നിന്നും  ഭക്ഷണം കഴിച്ചു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.


9 comments:

  1. എന്റെ സ്വൊന്തം പയ്യാമ്പലം ബീച്ച്...

    വിവരണം നന്നായി...

    ReplyDelete
    Replies
    1. വായിച്ചതിന് നന്ദി

      Delete
  2. കണ്ണൂര്‍ കാഴ്ചകളില്‍ ഇനിയും സ്ഥലങ്ങള്‍ ബാക്കിയാവുന്നു......

    ReplyDelete
    Replies
    1. 5 മണിക്കൂർ സമയം കൊണ്ട് ഓട്ട പ്രദക്ഷിണം നടത്തിയതാണ്. കണ്ണൂരിൽ ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാൻ ഉണ്ട് എന്ന് അറിയാം.. ഞാൻ കാണാത്ത സ്ഥലങ്ങൾ പറഞ്ഞാൽ അടുത്ത പ്രാവശം ശ്രമിക്കാമല്ലോ ...വായിച്ചതിന് നന്ദി

      Delete
  3. കൊള്ളാലോ ഈ കണ്ണൂര്‍
    ഞാന്‍ ഇതുവരെ വന്നിട്ടേയില്ല

    ReplyDelete
  4. എനിക്കും കാണണം കണ്ണൂർ....!

    ReplyDelete
  5. ഇനി വരുമ്പോള്‍ കൂടുതല്‍ സമയത്തോടെ വരൂ; കാണാനും ആസ്വദിക്കാനും ഇനിയും ഒരുപാട് ബാക്കി.

    ReplyDelete
    Replies
    1. തീർച്ചയായും ...വായനക്ക് നന്ദി

      Delete