Tuesday, August 27, 2013

ആപ്പിളും ഓറഞ്ചും വിളയുന്ന കാന്തല്ലൂർ

2009 സെപ്റ്റംബർ മാസത്തിൽ ആയിരുന്നു ഞങ്ങളുടെ മൂന്നാർ വഴിയുള്ള കാന്തല്ലൂർ യാത്ര. പ്രഭാത നമസ്ക്കാരം കഴിഞ്ഞ ഉടനെ ഞങ്ങൾ യാത്ര ആരംഭിച്ചു. ബഷീറും ഷൌകത്തും വണ്ടിയിൽ ഉള്ളതുകൊണ്ട് യാത്രയിൽ ഉടനീളം സംസാരിക്കാൻ വിഷയ ദാരിദ്ര്യം അനുഭവപെട്ടില്ല. ഇടക്കൊന്ന് എന്റെ മൊബൈലിൽ ഞാൻ കുറച്ച് ഉറക്കെ പാട്ട് വെച്ചു.  പാട്ട് വെച്ചത് മറ്റുള്ളവർക്ക് ഇഷ്ടപെട്ടില്ല എന്ന് തോന്നുന്നു. അവർ നിർത്താൻ പറഞ്ഞു. യാത്രയിൽ ചെറിയ ശബ്ദത്തിൽ പാട്ട് കേട്ട് പുറത്തെ കാഴ്ചകൾ നോക്കിയിരിക്കൽ എന്നും എനിക്കൊരു ഹരമായിരുന്നു.

കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ കാന്തല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാന്തല്ലൂർ. വിസ്തീർണ്ണം 4842 ഹെക്റ്റർ. കീഴന്തൂർ, മറയൂർ, കൊട്ടകമ്പൂർ, വട്ടവട, കണ്ണൻ ദേവൻ മലകൾ എന്നിവകളാണ് ഈ ഗ്രാമത്തിന്റെ അതിർത്തി പ്രദേശങ്ങൾ. ശൈത്യകാല പച്ചകറികൾ വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നു. ഓറഞ്ച്, ആപ്പിൾ, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ കേരളത്തിൽ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വർഗ്ഗങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു. മൂന്നാറിൽ നിന്ന് ഏകദേശം 50 കിലോമീററർ അകലെയാണ് കാന്തല്ലൂർ. കാന്തല്ലൂരിൽ വിളയുന്ന ആപ്പിൾ പ്രശസ്തമാണ്...


വണ്ടി തൃശ്ശൂരിൽ നിർത്തി ചായ കുടിച്ച് ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. ഉച്ചയായപ്പോഴേക്കും ഞങ്ങൾ മൂന്നാർ കാന്തല്ലൂർ വഴിയിൽ എത്തി.  ഉച്ചയായിട്ടും കോട മൂടിയത് കൊണ്ട് വണ്ടി ഓടിക്കാൻ വളരെ പ്രയാസപെടേണ്ടി വന്നു.  ചിലയിടതെങ്കിലും മുന്നിലുള്ള  വഴി കാണാൻ കഴിയാത്തത് കൊണ്ട് വണ്ടി നിർത്തേണ്ടി വന്നു.  മൂന്നാറിൽ നിന്നും കാന്തല്ലൂരിലെക്കുള്ള 50 കിലോ മീറ്റെർ വളരെ സമയം എടുത്താണ് എത്തിയെങ്കിലും, റോഡിൻറെ ഇരുവശവും ഉള്ള കാഴ്ചകൾ ഒരിക്കലും ഞങ്ങളെ മുഷിപ്പിച്ചില്ല.








കാന്തല്ലൂരിൽ എത്തിയപ്പോൾ ആദ്യം ഞങ്ങൾ അന്വേഷിച്ചത് അവിടുത്തെ പ്രസിദ്ധമായ അപ്പിൾ ഓറഞ്ച് കൃഷിയിടങ്ങൾ ആയിരുന്നു.  ഒരു ട്രാവൽ മാസികയിലെ ഫീച്ചർ വായിച്ചായിരുന്നു അന്ന് ഞങ്ങൾ കാന്തല്ലോരിനെ പറ്റി അറിയുന്നത്.  ആ ഫീച്ചറിൽ അവിടെ വരുന്ന സഞ്ചാരികളെ സ്വീകരിക്കുന്ന ഒരാളെ പറ്റി പറഞ്ഞിരുന്നു.  അയാളുടെ പേര് ഞാൻ ഓര്ക്കുന്നില്ല.  അയാൾ തന്നെ തന്നെയായിരുന്നു ഞങ്ങളെയും സ്വീകരിച്ചത്.  അതുകൊണ്ട് തന്നെ കൂടുതൽ അലയേണ്ടി വന്നില്ല, അയാള് ഞങ്ങളെ ഒരു കൃഷി സ്ഥലത്തേക്ക് നേരിട്ട് കൊണ്ട് പോയി.



കൃഷി സ്ഥലത്തേക്ക് കയറുന്ന വഴിയിൽ ഒരു ചെറിയ വീടുണ്ട്. ആ കൃഷി സ്ഥലത്തിന്റെ ഉടമയും കുടുംബവും അവിടെ തന്നെയാണ് താമസിക്കുന്നത്.    ഓറഞ്ച, മാതള നാരങ്ങ, നെല്ലിക്ക, ബീൻസ്, ബീറ്റ്റൂട്ട് എന്നിവയാണ് അവർ പ്രധാനമായും കൃഷി ചെയ്യുന്നത്.  കൃഷി സ്ഥലത്തേക്ക് ഇറങ്ങുന്ന എന്നോട് അവർ കാലിലെ ചെരിപ്പ് ഊരി വെക്കാൻ പറഞ്ഞു.  അതോടെ എനിക്ക് മനസ്സിലായി അവർ കൃഷിയെ എത്ര സ്നേഹിക്കുന്നുട് എന്ന്.  ചെരിപ്പൂരി ഞാൻ നേരെ ചെന്നത് ഒരു ഓറഞ്ച് മരത്തിന്റെ അടുത്തേക്കായിരുന്നു. ഉടമയുടെ അനുവാദത്തോടെ ഓറഞ്ച് മരത്തിൽ നിന്നും ഒരു ഓറഞ്ച് ഞാൻ പറിച്ചു കഴിച്ചു. ആദ്യമായിയാണ് ഓറഞ്ച് മരം കാണുന്നതും പറിക്കുന്നതും .



മണിക്കൂറുകളോളം ഞങ്ങൾ അവിടെ ചിലവഴിച്ചു.  തിരിച്ചു പോരുമ്പോൾ പറിച്ച ഉടനെ വില്ക്കുന്ന കുറെ ഓറഞ്ചും വാങ്ങിയാണ് ഞങ്ങൾ തിരിച്ചു പോന്നത്.

19 comments:

  1. പോരട്ടങ്ങിനെ പോരട്ടെ...വിവരണവും ചിത്രങ്ങളും അല്പം കൂടിയാവാം. ചിത്രങ്ങള്‍ കുറച്ചു വലുതാക്കി കൊടുക്കൂ.

    ReplyDelete
  2. ഓറഞ്ച് ഞാനും പറിച്ചു തിന്നിട്ടുണ്ട്, പക്ഷെ അതിനു സായിപ്പിന്‍റെ നാട്ടില്‍ പോവേണ്ടി വന്നുവെന്ന് മാത്രം.
    വിവരണം നന്നായിരിക്കുന്നു. ഓറഞ്ച് ക്രുഷിയിടത്തിന്‍റെ മൊത്തത്തിലുള്ള ഒരു ഫോട്ടോ കൂടി ഇടുമല്ലോ...!

    ReplyDelete
    Replies
    1. കൃഷിയിടത്തിന്റെ മൊത്തത്തിലുള്ള ഫോട്ടോ കയ്യിൽ ഇല്ല. വായിച്ചതിന് നന്ദി

      Delete
  3. ഇനി മൂന്നാറില്‍ പോകുമ്പോള്‍ പുതിയ ഒരു സ്ഥലം കൂടി ആയി,കാണാന്‍
    താങ്ക് യു

    ReplyDelete
  4. കൊള്ളാം സ്ഥലപരിചയം.

    ReplyDelete
  5. കുറച്ച് കൂടി വിവരണം ആകാമായിരുന്നു. പെട്ടെന്ന് തീര്‍ന്നു പോയി . കാന്തല്ലൂരിലെ ആളുടെ ഫോണ്‍ നമ്പറും, അഡ്രസ്സുമൊക്കെ കൊടുത്താല്‍ ഇനി പോകുന്ന ഞങ്ങളെ പോലെയുളളവര്‍ക്ക് അതൊരു നല്ല വഴി കാട്ടിയാവും..

    ReplyDelete
    Replies
    1. കാന്തല്ലൂരിൽ പോയത് നാല് വർഷം മുമ്പാണ്....ഓർമയിൽ നിന്നും ചികഞ്ഞെടുത്തതാണ് എത്രയെങ്കിലും....ഫോണ്‍ നമ്പറും അഡ്രസ്സും ഒന്നും കയ്യിൽ ഇല്ല ...വായനക്ക് നന്ദി

      Delete
  6. അഭിനന്ദനങ്ങൾ .....ഈ ഉദ്യമം യാത്രാവിവരണത്തിൽ മാത്രം ഒതുക്കരുത് ...ഈ സൈതകഭൂവിലെ ഒരുപാടുകാലത്തെ ജീവിതത്തിനിടയിലെ ചില നല്ല അനുഭവങ്ങൾ ഉണ്ടായിരിക്കുമല്ലോ ...?അതും കൂടി കുറിച്ചിട്ടാൽ നന്നായിരുന്നു ....ആശംസകൾ

    ReplyDelete
  7. Replies
    1. വായനക്ക് നന്ദി

      Delete
    2. ഞാനും മൂന്നാര് പോയ പ്രതീതി

      Delete
    3. വായനക്ക് നന്ദി

      Delete
  8. ഞാനും പോയി kanthalloor ലേക്ക്.
    അടിപൊളി. ....super.
    Thanks. ....
    ....

    ReplyDelete